കൊല്ലം: വിൽപ്പനയ്ക്കായി കൊണ്ടുവന്ന ആറുകിലോ കഞ്ചാവ് പിടികൂടി.ആലപ്പാട് ചെറിയഴിക്കൽ തീരപ്രദേശത്തെ കുട്ടികൾക്കും യുവാക്കൾക്കും വില്‍പ്പന നടത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നും കടത്തികൊണ്ടു വന്ന് വീട്ടിലിരുന്നു പൊതികളാക്കി വില്പന നടത്തി വന്ന ആലപ്പാട് ചെറിയഴിക്കൽ ചെറുവക്കൽ വീട്ടിൽ ഡ്യൂക്ക് രമേശൻ എന്നു വിളിക്കുന്ന രമേശിന്റെ വീട്ടിൽനിന്നാണ് ആറു കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
രമേശിന്റെ വീട്ടിൽ വൻതോതിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാത്തിലാണ് പരിശോധന നടത്തിയത് .കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തുമ്പോൾ രണ്ടു കിലോ വീതമുള്ള മൂന്നു പാർസലുകൾ പൊട്ടിച്ചു ഇട്ടു ചെറു പൊതികളാക്കുവാൻ തയാറെടുപ്പുകൾ നടത്തുകയായിരുന്നു.
വീടിന്റെ മറ്റ് ഭാഗങ്ങൾ പരിശോധിക്കുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ കബിളിപ്പിച്ച് പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടി .മുൻകഞ്ചാവ് കേസിലെ പ്രതിയാണ് രമേശ്.
തീരപ്രദേശം കേന്ദ്രീകരിച്ചു യുവാക്കൾക്കിടയിൽ വൻതോതിൽ കഞ്ചാവ് വില്‍പ്പന നടത്തി നാട്ടിൽ ഭീകരത സൃഷ്ടിക്കുന്നതിനാൽ ഡ്യൂക്ക് രമേശിന്റെ യും കൂട്ടാളികളുടെയും കഞ്ചാവ് വില്‍പ്പനയെ പ്പറ്റി പരാതി പറയുവാൻ നാട്ടുകാർക്ക് ഭയമാണ്.
എക്സൈസ് ഇൻസ്പെക്ടർ ടി.രാജിവ് ,പ്രിവൻറിവ് ഓഫീസർ മനോജ് ലാൽ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോവിഡ് പടർന്ന് പിടിക്കുന്നതിനാൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്നും അപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ്കടത്തി കൊണ്ടു വരുവാൻ സാധിക്കാതെ വന്നാൽ കഞ്ചിന്റെ ഡിമാന്റ് വർധിക്കു മെന്നും അമിതവിലക്ക് വില്‍പ്പന നടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പ്രതി വൻതോതിൽ കഞ്ചാവ് വരുത്തിയതെന്നാണ് അന്വേഷണത്തിൽ എക്സൈസ് സംഘത്തിന് ബോധ്യമായത്.കേസിന്റെ തുടർ അന്വേഷണം അസി. എക്സൈസ് കമ്മീഷണർ ബി സുരേഷ് ഏറ്റെടുത്തു.