മാന്നാർ : എണ്ണയ്ക്കാട് ഗ്രാമം ഭാഗത്തുനിന്ന് 12 ലിറ്റർ വ്യാജ ചാരായം മാന്നാർ പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് 12 ലിറ്റർ ചാരായവും പ്രതികളായ രണ്ടു പേരെയും പിടികൂടിയത്.
എണ്ണയ്ക്കാട് ഗ്രാമം രാജീവ് ഭാഗത്തിൽ രാജൻ മകൻ രാജീവ് (35) എണ്ണയ്ക്കാട് ഗ്രാമം വലിയ കാട്ടിൽ താഴ്ച്ചയിൽ മനോഹരൻ മകൻ അനീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വില്പനയ്ക്കായി വീടിന്റെ മുകളിൽ വൈക്കോൽ കൂട്ടത്തിന് അടിയിൽ ഒളിപ്പിച്ച നിലയിലാണ് വ്യാജ ചാരായം കണ്ടെത്തിയത്.
മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ് നുമാൻ, എസ്ഐമാരായ ജോർജ്, വിൽസൺ, ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, സിദ്ദീഖുൽ അക്ബർ, വിഷ്ണു, അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് വ്യാജ ചാരായം പിടികൂടി പ്രതികളെ അറസ്റ്റ് ചെയ്തത്.