കൊല്ലം: ചാരായം കടത്തിയ കാർ തടഞ്ഞ് പരിശോധിക്കുന്നതിനിടയിൽ എസ് ഐ യെ മർദ്ദിച്ച ശേഷം ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ. വെളിയം സുമേഷ് മന്ദിരത്തിൽ സുമേഷാണ് പിടിയിലായത്.
കഴിഞ ദിവസം പൂയപ്പള്ളി ഗ്രേഡ് എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വെളിയം ജംഗ്ഷനിൽ വാഹന പരിശോധനക്കിടയിലാണ് ആക്രമണം.
കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നു. കാർ പരിശോധിക്കുന്നതിനിടയിൽ സംഘം പോലീസിനെ ആ കമിക്കുകയായിരുന്നു. കാറിൽ നിന്ന് മൂന്ന് ലിറ്ററോളം ചാരായവും പോലീസ് കണ്ടെടുത്തു.
കാറിലുണ്ടായിരുന്ന ബിനു, മനു കുമാർ, മോനിഷ് എന്നിവരെ പോലീസ് പിടികൂടുന്നതിനിടയിൽ സുമേഷ് എസ് ഐ യെ മർദ്ദിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ സുമേഷിനെ തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്.