കൊച്ചി: അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 44 വര്‍ഷത്തെ കഠിന തടവും 11 ലക്ഷം രൂപ പിഴയും. കേസില്‍ പുല്ലുവഴി സ്വദേശിയായ ആള് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പെരുമ്പാവൂര്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
നാല് വയസുള്ള ആണ്‍കുട്ടിയെയും ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. വിവിധ കേസില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചത്.
2018ലാണ് സംഭവം. മക്കളെ ഇയാള്‍ ഉപദ്രവിക്കുന്നുണ്ടെന്നറിഞ്ഞ നാട്ടുകാരാണ് വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചത്. തുടർന്ന് കുട്ടികളെ കൊച്ചിയിലെ ശിശുഭവനിലേക്കു മാറ്റിയിരുന്നു.