കൊച്ചി: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ സിപിഎം മുൻബ്രാഞ്ച് സെക്രട്ടറി കീഴടങ്ങി. വല്ലാർപാടം പനമ്പുകാട് പുന്നക്കാട്ടിൽ ഷഗി (43)യാണ് തിങ്കളാഴ്ച രാത്രി 11 ഓടെ സെൻട്രൽ സിഐ അനന്തലാലിനു മുന്പിൽ കീഴടങ്ങിയത്. ഇയാളെ രാത്രി തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ സമർപ്പിക്കുമെന്നും സെൻട്രൽ സിഐ അറിയിച്ചു.
അറസ്റ്റ് ഒഴിവാക്കാൻ ഷഗി നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലൊയണ് കീഴടങ്ങിയത്. കഴിഞ്ഞ രണ്ടാം തീയതിയാണ് മൂന്നാം ക്ലാസ് വിദ്യാർഥിനി പീഡനത്തിനിരയായത്. സ്കൂളിലെത്തിയ ഇയാൾ മറ്റ് കുട്ടികൾ ഒന്നും ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പതിവ്.
ഒളിവിലായിരുന്ന പ്രതിയുടെ സ്കൂട്ടർ സൗത്ത് റെയിൽവേ സ്റ്റേഷൻ കോന്പൗണ്ടിൽ പ്രതിയുടെ ബന്ധു താമസിച്ചുവരുന്ന ക്വാർട്ടേഴ്സിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതി മൂന്നാർ, പീച്ചി ഭാഗങ്ങളിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഇവിടങ്ങളിലും പോലീസ് സംഘം എത്തിയിരുന്നു. എങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല.