മുണ്ടക്കയം: മാനസിക വെല്ലുവിളി നേരിടുന്ന 16 കാരിയെ പീഡിപ്പിച്ച പിതാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തു.
മൂന്നു വർഷമായി സ്വന്തം മകളെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നു പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. മുണ്ടക്കയം എസ്എച്ച്ഒ എ.ഷൈൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.