അമരാവതി: കടം നല്കിയ പണം തിരികെ ചോദിച്ച യുവതിയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ താഡേപ്പള്ളി മണ്ഡലത്തിലെ ചിറവരു ഗ്രാമത്തിലാണ് സംഭവം.ഓട്ടോ ഡ്രൈവര്‍ ഗോപീകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തുണിവ്യാപാരിയായ ഗോവിന്ദ വര്‍ധനിയില്‍ നിന്നും ഇയാള്‍ പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. എല്ലാ മാസവും പണം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ തവണ മുടങ്ങിയതോടെ ഇയാള്‍ ഓട്ടം പോയപ്പോള്‍ ഗോവര്‍ധിനി വാഹനം തടഞ്ഞ് പണം ചോദിച്ചു.
ഇതില്‍ പ്രകോപിതനായാണ് ഗോപികൃഷ്ണന് ഇവരെ മര്‍ദിച്ചത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഗോപീകൃഷ്ണനെതിരെ നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.