മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ അധ്യാപകൻ ജീവനൊടുക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീൻ, മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണയ്ക്കും മർദ്ദിച്ചതിനുമാണ് കേസ്.
അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറം വലിയോറയിലെ സുരേഷ് ചാലിയത്തിനെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു സ്ത്രീയോട് വാട്സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ച് ഒരുസംഘമാളുകൾ സുരേഷിനെ വീട്ടിലെത്തി ആക്രമിച്ചിരുന്നു. സുരേഷിന്റെ സുഹൃത്തായിരുന്നു ഈ സ്ത്രീ.
സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് സുരേഷിനെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിന്റെ വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.