കാ​ഞ്ഞ​ങ്ങാ​ട്ടെ ഹ​ണി​ട്രാ​പ്പ് കേ​സ്; ര​ണ്ടു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍


കാ​ഞ്ഞ​ങ്ങാ​ട്: കൊ​വ്വ​ല്‍​പ​ള്ളി​യി​ല്‍ കൊ​ച്ചി ക​ട​വ​ന്ത്ര സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കു​മ്പ​ള കോ​യി​പ്പാ​ടി പെ​ര്‍​വാ​ഡ് ക​ട​പ്പു​റ​ത്തെ ചാ​യി​ന്‍റ​ടി അ​ബ്ദു​ള്‍ ഹ​മീ​ദ് മു​സ്‌​ല്യാ​ര്‍(41), ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് വി​ള​ക്കോ​ട്ടെ പി.​സി. അ​ഷ്റ​ഫ്(50) എ​ന്നി​വ​രെ​യാ​ണ് ഹൊ​സ്ദു​ര്‍​ഗ് എ​സ്ഐ കെ.​പി. സ​തീ​ഷ്‌​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ട​വ​ന്ത്ര​യി​ലെ സി.​എ. സ​ത്താ​റി​നെ(58) ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി മു​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യും ഏ​ഴ​ര പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും 15,700 രൂ​പ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ല്‍​പ്പെ​ട്ട കാ​സ​ര്‍​ഗോ​ഡ് നാ​യ​ന്മാ​ര്‍​മൂ​ല​യി​ലെ സാ​ജി​ദ(30), ഉ​ദു​മ അ​ര​മ​ങ്ങാ​ന​ത്തെ ഉ​മ്മ​ര്‍(41), ചെ​റു​താ​ഴ​ത്തെ ഇ​ക്ബാ​ല്‍(35) എ​ന്നി​വ​രെ ക​ഴി​ഞ്ഞ 19 ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൂ​ട്ടു​പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ അ​ഷ്റ​ഫാ​ണ് സാ​ജി​ദ​യെ സ​ത്താ​റു​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​ബ്ദു​ള്‍​ഹ​മീ​ദ് മു​സ്‌​ല്യാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. ത​ട്ടി​പ്പാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് വി​വാ​ഹ​ത്തി​ന് കൂ​ട്ടു​നി​ന്ന​തി​നാ​ണ് മു​സ്‌​ല്യാ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ക​ട​വ​ന്ത്ര​യി​ല്‍ ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള സ​ത്താ​ര്‍ ര​ഹ​സ്യ​മാ​യാ​ണ് ഇ​ട​നി​ല​ക്കാ​ര​നാ​യ അ​ഷ്റ​ഫി​നെ ബ​ന്ധ​പ്പെ​ട്ട് സാ​ജി​ദ​യെ വി​വാ​ഹം ചെ​യ്ത​ത്. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ഉ​മ്മ​റി​ന്‍റെ​യും ഫാ​ത്തി​മ​യു​ടെ​യും ഏ​ക​മ​ക​ളാ​ണ് സാ​ജി​ദ​യെ​ന്നാ​ണ് അ​ഷ്റ​ഫ് സ​ത്താ​റി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം താ​മ​സി​ക്കു​ന്ന​തി​നാ​യി കൊ​വ്വ​ല്‍​പ​ള്ളി​യി​ലെ ഡോ​ക്‌​ട​റു​ടെ വീ​ട് മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പേ വാ​ട​ക​യ്‌​ക്കെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ഇ​വ​രു​ടെ കി​ട​പ്പ​റ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ശേ​ഷം ഇ​വ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സ്വ​ര്‍​ണ​വും പ​ണ​വും മൊ​ബൈ​ലും ത​ട്ടി​യെ​ടു​ത്ത​ത്.

സ്വ​ര്‍​ണ​വും പ​ണ​വും വാ​ങ്ങി​യ​ശേ​ഷം വീ​ണ്ടും അ​ഞ്ചു ല​ക്ഷം രൂ​പ​കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സ​ത്താ​ര്‍ ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ എ​എ​സ്‌​ഐ അ​ബൂ​ബ​ക്ക​ര്‍ ക​ല്ലാ​യി, സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​ഭോ​ഷ് കു​മാ​ര്‍, ക​മാ​ല്‍, ജി​നേ​ഷ്, നി​കേ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment