പാലക്കാട്: ചായക്കു മധുരം കുറഞ്ഞതിന്റെ പേരിൽ പാലക്കാട്ടെ ലോഡ്ജിൽ സിനിമ പ്രവർത്തകർ തമ്മിൽ വഴക്ക്. ലൊക്കേഷൻ അസിസ്റ്റന്റിനു കഴുത്തിൽ കുത്തേറ്റു. പുലർച്ചെ നാലിനാണു സംഭവം.
വടകര സ്വദേശി സിറാജിനാണു കുത്തേറ്റത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സിറാജിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിറാജിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പോലീസ് അറസ്റ്റു ചെയ്തു.ഇവർ തമ്മിൽ മുൻപും വാക്കു തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞശേഷം വീണ്ടും ഇവർ തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു.