തിരുവനന്തപുരം: ജില്ലയിലെ പ്രമുഖ വസ്ത്ര വ്യാപാര ശാലയിൽ നിന്നും 20 ലക്ഷത്തോളം രൂപ കവർച്ച ചെയ്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്ഥാപനത്തിലെ ജീവനക്കാരാണ്. വസ്ത്ര വ്യാപാരശാലയിൽ പുതുതായി പണിയുന്ന ലിഫ്റ്റിനടുത്തായുള്ള കന്പി വഴി കയറിൽ തൂങ്ങി അക്കൗണ്ട് റൂമിലെത്തി ലോക്കറിൽ സൂക്ഷിച്ചിരുന്ന പണമാണ് ജീവനക്കാരായ തമിഴ്നാട് സ്വദേശികൾ കവർന്നത്.
തിരുനെൽവേലി ജില്ലയിൽ തിരുനെൽവേലി സ്വദേശി സുബ്രഹ്മണ്യൻ (40), തിരുനെൽവേലി സ്വദേശി തടിവീരൻ കോവിൽ തെരുവിൽ മാരിയമ്മൻ ക്ഷേത്രത്തിനു സമീപം മണികണ്ഠൻ ( 26) എന്നിവർ ചേർന്നാണ് പണം കവർന്നത്. പ്രതികളെ തിരുവനന്തപുരം സിറ്റി ജില്ല പോലീസ് മേധാവി സ്പ്ർജൻ കുമാറിന്റെ നിർദേശാനുസരണം ഡിസിപി അരുൾ.ബി.കൃഷ്ണയുടെ നേതൃത്വത്തിൽ പേട്ട പോലീസ് ഇൻസ്പെക്ടർ എ.എസ്. സുരേഷ്കുമാർ, വഞ്ചിയൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അശോക് കുമാർ, തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.