തൊടുപുഴ: ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ച് അയല്‍ക്കാരനൊപ്പം ഒളിച്ചോടിയ യുവതിയെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കോടതി റിമാന്‍ഡ് ചെയ്തു.ശാസ്താംപാറ പുതിയേടത്തു കുന്നേല്‍ ഷെമീന(35)യെയാണ് തൊടുപുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡു ചെയ്തത്. ഇവരെ കാക്കനാട് വനിത സബ് ജയിലിലേക്കയച്ചു.
പതിനേഴും പതിനാലും വയസുള്ള മക്കളെ ഉപേക്ഷിച്ചു പോയതിനാലാണ് ഇവര്‍ക്കെതിരെ കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞ എട്ടുമുതല്‍ യുവതിയെ കാണാനില്ലെന്നു കാട്ടി ഭര്‍ത്തൃപിതാവാണ് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്.പിന്നീട് ഇവരെ ചെന്നെയില്‍ നിന്നും കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അവിവാഹിതനായ 28 കാരനൊപ്പമാണ് യുവതി നാടുവിട്ടത്.