കൊട്ടാരക്കര: കൊട്ടാരക്കരയില വിവിധ സ്ഥലങ്ങളിലെ സ്കൂൾ കോളേജ് പരിസരങ്ങൾ കന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന മൂന്ന് പേരെ കൊട്ടാരക്കര എക്സൈസ് റെയ്ഞ്ച് സംഘം പിടികൂടി. പിടിയിലായവരിൽ നിന്നും വാഹനവും മൂന്ന് കിലോ കഞ്ചാവും പിടിച്ചെടുത്തു.
ചക്കുവരക്കൽ തലച്ചിറ ചക്കാലക്കുന്ന് പീലിക്കോട് മേലേതിൽ ഹനീഫ, കോട്ടവട്ടം മാക്കന്നൂർ പ്ലാവിള വീട്ടിൽ രാജീവ്, പുനലൂർ വാളക്കോട് തുമ്പോട്ട് ഊറ്റുകുഴിൽ നാസർ എന്നിവരെയാണ് പിടികൂടിയത്. വെട്ടിക്കവല, തലച്ചിറ , കോട്ടവട്ടം, ചക്കുവരക്കൽ, എന്നീ സ്ഥലങ്ങളിലെ സ്കൂൾ – കേളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് കുറച്ചു കാലമായി കഞ്ചാവിന്റെ ചില്ലറ വിൽപ്പന നടന്നു വരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ്, പ്രിവന്റീവ് ഓഫീസർമാരായ ബി ആർ പ്രദീപ് കുമാർ, ജി സുരേഷ് കുമാർ, എം എസ് ഗിരീഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷിലു എ , സിവിൽ എക്സൈസ് ഓഫീസർമാരായ വിവേക്, അനിൽ കുമാർ, അരുൺ കുമാർ, വനിതാ എക്സൈസ് ഓഫീസർ ജിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.