തലശേരി: സർക്കാർ അനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയൻ നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം വിമൽ കുമാറിന്റ സ്വം എന്ന വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ കാവും ഭാഗം പുതിയ റോഡിൽ കുനിയിൽ വീട്ടിൽ കെ.വി, അരുൺ അജിത്ത് (24), വാവാച്ചി മുക്കിലെ വലിയ പറമ്പത്ത് സി.വി. അശ്വിൻ (24) എന്നിവരെയാണ് സിഐ എം.പി. ആസാദ് എസ്ഐ എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.