ചാത്തന്നൂര്‍ : സ്കൂളിന് സമീപം സംശയകരമായ സാഹചര്യത്തില്‍ വിദ്യാര്‍ഥിനിയോടൊപ്പം കാണപ്പെട്ട ഓട്ടോഡ്രൈവറെ നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇടുക്കി, കട്ടപ്പന സ്വദേശിയായ യുവാവാണ് ചാത്തന്നൂര്‍ പോലീസിന്റെ വലയിലായത്. ഓട്ടോറിക്ഷയില്‍ വീടുകളിലെത്തി ബുക്കുവില്പ്പന നടത്തിവരികയായിരുന്ന യുവാവാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ചാത്തന്നൂര്‍ പോലീസ് പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ഥിനിയുമായി സംശയ സാഹചര്യത്തില്‍ ഓട്ടോറിക്ഷയില്‍ കാണപ്പെട്ട യുവാവ് പിടിയില്‍
