തളിപ്പറമ്പ്: പോലീസിന്റെ സമര്‍ത്ഥമായ നീക്കത്തില്‍ ഇന്നലെ ഹര്‍ത്താല്‍ ദിനത്തില്‍ തളിപ്പറമ്പില്‍ സമ്പൂര്‍ണ സമാധാനം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഗരത്തില്‍ ഒരു പ്രകടനം പോലും നടത്തിയില്ല.
ഇന്നലെ രാവിലെ കടകളടപ്പിക്കാന്‍ ഒരു സംഘം ഹര്‍ത്താല്‍ അനുകൂലികള്‍ രംഗത്തിറങ്ങിയെങ്കിലും കഴിഞ്ഞ 10 ന് എസ്ഡിപിഐ പ്രകടനത്തിനിടയില്‍ മാധവി ബസ് കണ്ടക്ടറെ അക്രമിച്ച സംഭവത്തില്‍ വധശ്രമക്കേസെടുത്ത വടക്കാഞ്ചേരിയിലെ പാറക്കല്‍ അബൂബക്കര്‍(26), കരിമ്പം പാലത്തിന് സമീപത്തെ ഫിദാ മന്‍സിലില്‍ എം.എസ്.ഷെറിഫ്(37) എന്നിവരെ പോലീസ് കയ്യോടെ അറസ്റ്റ് ചെയ്തത് ഹര്‍ത്താല്‍ അനുകൂലികളെ ഞെട്ടിച്ചു.
അറസ്റ്റിലായവരുടെ പേരില്‍ നേരത്തെ ഐപിസി 308 പ്രകാരം വധശ്രമത്തിന് കേസെടുത്തിരുന്നു. ഒളിവിലായിരുന്ന പ്രതികള്‍ ഇന്നലെ ഹര്‍ത്താല്‍ ദിനത്തിലാണ് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.