തിരുവനന്തപുരം: വാഹനപരിശോധന നടത്തവെ സിഐയെ ബൈ ക്കിടിച്ച് തെറിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് സ്വദേശി അരവിന്ദ് (24), വേങ്കോട് സ്വദേശി വിഷ്ണു (20) എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് വാഹനപരിശോധന നടത്തുന്നതിനിടെ ശ്രീകാര്യം സിഐ. അഭിലാഷിനെ ഇവർ സഞ്ചരി ച്ചിരുന്ന ബൈക്കിടിച്ച് തെറിപ്പിച്ചത്.
അമിത വേഗതയിൽ ഇവർ ഓടിച്ചിരുന്ന ബൈക്കിൽ മുന്ന് പേരുണ്ട ായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോ ഡിലേക്ക് തെറിച്ച് വീണ സിഐക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.