കൊല്ലം : കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന സംഘത്തിലെ അഞ്ചു പെരെ കൊട്ടിയം പോലീസ് പിടികൂടി. കഞ്ചാവ് വാങ്ങാനെത്തിയ വാളത്തുംഗൽ സ്വദേശികളായ രണ്ടു കുട്ടികളും സ്ഥലത്തുണ്ടായിരുന്നു.
സിറ്റി പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡും കൊട്ടിയം സിഐ.ദിലീഷ്, എസ്.ഐ.അനിൽ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പറക്കുളം മാഞ്ഞാലി മുക്കിലെ വലിയ വീടിന് സമീപമായിരുന്നു കഞ്ചാവ് വിൽപ്പന.
നിരവധി കേസുകളിൽ പ്രതിയായ തഴുത്തലവടക്കുംകര കിഴക്ക് മാഞ്ഞാലി മുക്ക് വലിയ വിള വീട്ടിൽ സെയ്ദലി (24), അൽഅമീൻ (21), ഇടവപുന്നക്കുളം സവാദ് മൻസിലിൽ സജാദ് (28), ഉമയനല്ലൂർ മേലേ കന്നിമേൽ വീട്ടിൽ ആനന്ദൻ പിള്ള (27) വടക്കേവിള പണിക്കർ കുളത്തിന് സമീപം ഷഹ്ന മൻസിലിൽ സബീർ (43) എന്നിവരാണ് പിടിയിലായത്.
120 ഗ്രാം കഞ്ചാവും നാലു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കുട്ടികൾക്ക് കഞ്ചാവ് നൽകിയതിന് ജുവൈനൽ ജസ്റ്റീസ് ആക്റ്റും ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്.