പേരാമ്പ്ര: നാട്ടുകാരായ സ്ത്രീകളെ ഫോണിലൂടെ ചാറ്റ് ചെയ്ത് നിരന്തര ശല്യം ചെയ്ത യുവാവ് പോലീസ് പിടിയിലായി. അയല്‍വാസിയായ ഭര്‍തൃമതിയായ യുവതിയോട് ബന്ധുവായ സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അശ്ലീല സന്ദേശങ്ങളും മറ്റും അയച്ച് ശല്യപ്പെടുത്തുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാവുന്തറ പക്കു ബസാര്‍ ഗവ.എല്‍.പി സ്കൂളിന് സമീപം താമസിക്കുന്ന കുന്നത്ത് തച്ചിനാനി അതുല്‍ ജിത്ത് (26) നെ പേരാമ്പ്ര എസ്ഐ പി.കെ.റഹൂഫ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ മുമ്പും നാട്ടിലുള്ള പല സ്ത്രീകളുടെയും ഫോണിലേക്ക് അശ്ളീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും പരാതിപ്പെടാന്‍ മടിച്ചിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.