യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി തോക്ക് ഷാജിയെ റിമാന്‍ഡ് ചെയ്തു

VM-ARRESTകാട്ടാക്കട:  യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. തോക്ക് ഷാജി എന്നു വിളിക്കുന്ന കള്ളിക്കാട് മൈലക്കര നാല്‍പ്പറക്കുഴി ഷാജി ഭവനില്‍ ഷാജി (32)യെയാണ് നെയ്യാര്‍ഡാം പോലീസ് പിടികൂടിയത് . വാവോട് വട്ടപ്പുല്ല് എസ്ആര്‍ ഭവനില്‍ ആര്‍. പ്രമോദ് എന്നു വിളിക്കുന്ന ഷിബിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു ഷാജി. ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മേയ് 30ന് പൊതു പ്രവര്‍ത്തകനായ ജോസിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഈ കേസില്‍ തമിഴ്‌നാട്ടിലെ  ഒളിവ് കേന്ദ്രത്തില്‍ നിന്നും പിടികൂടിയ ഷാജി ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഈ ആക്രമണവും നടത്തിയത്.പൂര്‍വ വൈരാഗ്യമാണ് വധ ശ്രമത്തിനു കാരണം.

സ്ത്രീപീഡനം, അക്രമം, അടിപിടി, കൊലപാതകശ്രമം, മോഷണം, പിടിച്ചുപറി തുടങ്ങി 20ഓളം കേസിലെ പ്രതിയാണ് ഇയാള്‍ എന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നിര്‍ദേശാനുസരണം നെയ്യാര്‍ഡാം എസ്‌ഐ കിരണ്‍, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ ജയന്‍, സുനില്‍, സുനില്‍ലാല്‍, ഷിബു എന്നിവര്‍ അടങ്ങിയ സംഘമാണ് പിടികൂടിയത്.   ഷാജിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts