കുന്നത്തൂർ: ഐവർകാല പാകിസ്ഥാൻ മുക്കിൽ കാറിലെത്തിയ സംഘം വസ്ത്രവ്യാപാരിയായ ഐവര്‍കാല പടിപ്പുര വടക്കതില്‍ രജനീഷി(46) നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പോപ്പുലർ ഫ്രണ്ട് – എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി.
കുന്നത്തൂർ ഐവർകാല നടുവിൽ തലയാറ്റു കിഴക്കതിൽ മാഹീൻ(41), അടൂർ കുരമ്പാല തോന്നല്ലൂർ പടിഞ്ഞാറെ കാക്കക്കുഴി മുഹമ്മദ് ഹുസൈൻ (30) ,മാവേലിക്കര പാലമേൽ ആദിക്കാട്ടുകുളങ്ങര കുറ്റി പറമ്പിൽ ഹാഷിം (30), അടൂർ പള്ളിക്കൽ പഴകുളം പവദാസം മുക്കിനു സമീപം ബിനു മൻസിൽ ഷാനു (22), മാവേലിക്കര ആദിക്കാട്ടുകുളങ്ങര കഞ്ചിക്കോട് തറയിൽ വീട്ടിൽ നിസാർ (22 ) എന്നിവരെയാണ് കൊല്ലം റൂറൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ 29ന് രാത്രി 7.30 ന് പാകിസ്ഥാൻ മുക്കിൽ വച്ച് കാറിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം കടയ്ക്ക് മുന്നിൽ നിന്ന രജനീഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.എസ്ഡിപിഐ പ്രവർത്തകരെ സംഭവമുണ്ടായ അന്നുമുതൽ തന്നെ നിരീക്ഷിച്ചുവരികയായിരുന്നു.