കരുനാഗപ്പള്ളി: തഴവ പോലീസ് ഔട്ട് പോസ്റ്റിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ തീവെച്ച്നശിപ്പിച്ച് നശിപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെ ഒരു വർഷത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തു.
തഴവ വത്സ നിവാസിൽ ദിനു (24) തഴവ കടത്തൂർ കൂട്ടുങ്ങൽ തറയിൽ ശ്രീജിത്ത് (23) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ വിവിധ മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ജയിൽവാസം അനുഭവിച്ചിട്ടുള്ളവരാണ്.
2019 നവംബർ നാലിനാണ് ഔട്ട് പോസ്റ്റിൽ സൂക്ഷിച്ചിരുന്ന ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷ്ടിച്ചതിനു ശേഷം ബെക്കുകൾ നശിപ്പിക്കുകയും ഹെൽമറ്റുകളും മറ്റും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തത്.
കരുനാഗപ്പള്ളി എ.സി. പി ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിനൊടുവിൽ ആണ് പ്രതികൾ പിടിയിലായത് .
കരുനാഗപ്പള്ളി എസ്എച്ച്ഒ. മഞ്ചു ലാൽ, ഓച്ചിറ എസ്എച്ച്ഒ. പ്രകാശ്, എസ്ഐ. മാരായ ജയശങ്കർ, അലോഷ്യസ്, എഎസ് ഐ ശ്രീകുമാർ, സിപിഒ. ശ്രീകാന്ത്, ഷഹാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.