കാക്കനാട്: ഇടപ്പള്ളി പോണേക്കര സ്വദേശിയെ ദേഹോപദ്രവം ഏല്‍പ്പിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസിലെ സംഘത്തില്‍പ്പെട്ടയാള്‍ പിടിയില്‍. തുതിയൂര്‍ സ്വദേശി സിബിന് ആന്റണി (27) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരിയില്‍ പാലചുവട് വച്ചാണ്സംഭവം. അതിനുശേഷം ഇയാള്‍ പാലക്കാട് ഒളിവില്‍ കഴിയുകയായിരുന്നു. തൃക്കാക്കര എസി പി.എം. ബിനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃക്കാക്കര എസ്ഐ ഷാജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ആലത്തൂര്‍ പോലീസിന്റെ സഹായത്താലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
യുവാവിനെ മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
