തിരുവനന്തപുരം: തിരുവനന്തപുരത്തു വിമത സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തിയ ബിജെപി ജില്ലാ കമ്മിറ്റി അംഗം അറസ്റ്റിൽ. കൊടുങ്ങാനൂർ സ്വദേശിയായ അഡ്വ. രഞ്ജിത് സി. നായരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം കോർപ്പറേഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണു രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
വട്ടിയൂർക്കാവ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.അതേസമയം സിന്ധുവിനെതിരെ രഞ്ജിത്തും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വീടിനു മുന്നിലെത്തി സിന്ധുവിന്റെ ഭർത്താവ് തന്നെ അപമാനിക്കുന്ന തരത്തിൽ മൈക്കിലൂടെ പ്രസംഗിച്ചതായി ആരോപിച്ചാണ് രഞ്ജിത്തിന്റെ പരാതി.