പത്തനാപുരം : വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ കല്ലേറ്. സംഭവത്തിൽ സഹോദരങ്ങൾ പിടിയിലായി. മഞ്ഞക്കാല ഓണങ്കോട് കോളനിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
പ്രദേശവാസിയായ പുത്തന്‍വിള വീട്ടില്‍ രാഘവന് അയല്‍വാസിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നിക്കോട് പോലീസ് രാഘവനെ കസ്റ്റഡിയിലെടുത്തു.
വാഹനം തിരികെ പോകുന്നതിനിടെ രാഘവന്റെ മകനും സുഹൃത്തുക്കളും തടയുകയും പോലീസുകാരുമായി വാക്കേറ്റമുണ്ടാകുകയും കല്ലെറിയുകയുമായിരുന്നു. പ്രദേശവാസികളായ വിഷ്ണു, നന്ദു, സുരാജ്, കണ്ടലറിയാവുന്ന ഒരാള്‍ എന്നിവരാണ് കല്ലെറിഞ്ഞത്.
സംഭവമറിഞ്ഞ് കുന്നിക്കോട് സി ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘമെത്തിയാണ് പ്രശ്നം പരിഹരിച്ചത്. വിഷ്ണു (25), നന്ദു(18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് മര്‍ദിച്ചതായി ആരോപിച്ച് വിഷ്ണുവിന്റെ ഭാര്യ രഞ്ചു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.