അഞ്ചല്‍ : അഞ്ചലില്‍ പത്തുവയസുകാരി മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോലീസ് പോക്സോ നിയമം ചുമത്തി കേസെടുത്തു. മാതാവ് ജോലിക്ക് പോകുന്ന സമയങ്ങളില്‍ ഇയാള്‍ മാസങ്ങളായി മകളെ പീഡിപ്പിച്ചുവരികയായിരുന്നു.
പീഡനം സഹിക്കാതായത്തോടെ മകള്‍ ഇക്കാര്യം മാതാവിനോട് തുറന്ന് പറയുകയായിരുന്നു. ഇതോടെ മാതാവ് അഞ്ചല്‍ പോലീസില്‍ പരാതി നല്കി.
പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പിതാവിനെതിരെ പോക്സോ, ബലാത്സംഗം അടക്കം കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി എന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.