മൂവാറ്റുപുഴ: നഗരത്തിലെ ബ്യൂട്ടിപാർലറിൽ കയറി ജീവനക്കാരിയെ അപമാനിച്ചയാളെ പോലീസ് പിടികൂടി. ചങ്ങനാശേരി മല്ലപ്പള്ളി രാജേഷ് (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം .
സ്ഥിരമായി സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി ഉടമസ്ഥൻ പറഞ്ഞുവിട്ടയാളെന്ന് തെറ്റിധരിപ്പിച്ച ശേഷം സ്ത്രീകളെ കടന്നുപിടിക്കുന്ന രീതിയാണ് ഇയാൾ പിന്തുടരുന്നതെന്നും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനിലുകളിലായി ഇത്തരത്തിൽ സ്ത്രീകളെ അപമാനിച്ചതിന് ഇയാൾക്കെതിരെ കേസുള്ളതാണെന്നും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും പോലീസ് പറഞ്ഞു.
കൂടാതെ സീരിയലിലും സിനിമയിലും മറ്റും അവസരം നൽകാമെന്ന് പറഞ്ഞ് നിരവധിയിടങ്ങളിൽ ഇയാൾ അതിക്രമം നടത്തിയിട്ടുണ്ട്. എസ്ഐ ജി. അനൂപിന്റെ നേതൃത്വത്തിൽ എഎസ്ഐ ഇ.ആർ. ഷിബു, സിപിഒ ബിജി മാത്യു എന്നിവരാണ് ഇയാളെ പിടികൂടിയത്.