പാലക്കാട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഷൊർണൂർ സ്വദേശികളെ പോലീസ് പിടികൂടി.
ഡാൻസാഫ് സ്ക്വാഡും കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഞായറാഴ്ച രാത്രി പുതുശ്ശേരി നാഷണൽ ഹൈവേയിൽ ഐടിഐക്കു സമീപത്ത് വച്ചാണ് പിടികൂടിയത്.
നെടുങ്ങോട്ടൂർ സ്വദേശി ശെന്തിൽകുമാർ (21), മുണ്ടായ സ്വദേശി വിപിൻ (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷം രൂപ വില വരും. ഷൊർണ്ണൂർ ഭാഗത്തുള്ള ചെറുകിട കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞു.
ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കസബ സബ് ഇൻസ്പെക്ടർ ചിത്തരഞ്ജൻ, ജി.ബി ശ്യാംകുമാർ, സിപിഒ മാരായ മുവാദ്, മുരുകൻ, ഹോം ഗാർഡ് മോഹൻ ദാസ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു കെ. അഹമ്മദ് കബീർ, ദിലീപ്, ആർ. രാജീദ്, എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.