ലക്നോ: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. സംബാല്‍ ജില്ലയിലാണ് 21കാരി തുങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ജനുവരിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. തുടര്‍ന്ന് പ്രതിക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാത്തില്‍ ഫെബ്രുവരിയില്‍ പ്രതിയെ പോലീസ് പിടികൂടി.
എന്നാല്‍ പരാതി പിന്‍വലിക്കണമെന്ന് പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതിയുടെ പിതാവ്, മാതാവ്, സഹോദരന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.