ആഡംബരക്കാറിൽ കറങ്ങിയാൽ പൊക്കില്ലെന്ന വിശ്വാസം തെറ്റി; അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ മാ​ര​ക ശേ​ഷി​യു​ള്ള ‘കിറുങ്ങുന്ന’ ​മ​രു​ന്നു​മാ​യി മൂ​ന്നുപേർ കുടുങ്ങി

 

 

വേ​ങ്ങ​ര: അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന മാ​ര​ക ശേ​ഷി​യു​ള്ള മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍.

വേ​ങ്ങ​ര അ​രീ​കു​ളം സ്വ​ദേ​ശി ക​ല്ല​ന്‍ ഇ​ര്‍​ഷാ​ദ് (31) , ക​ണ്ണ​മം​ഗ​ലം കി​ളി​ന​ക്കോ​ട് സ്വ​ദേ​ശി ത​ച്ച​രു​പ​ടി​ക്ക​ല്‍ മു​ഹ​മ്മ​ദ് ഉ​ബൈ​സ് (29), മു​ന്നി​യൂ​ര്‍ ആ​ലി​ന്‍​ചു​വ​ട് സ്വ​ദേ​ശി അ​ബ്ദു​സ​ലാം (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ല്‍​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക്രി​സ്റ്റ​ല്‍ രൂ​പ​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നാ​യ 33 ഗ്രാം ​മെ​ഥി​ലി​ന്‍ ഡ​യോ​ക്സി മെ​ത്ത് ആം​ഫി​റ്റ​മി​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന സി​ന്ത​റ്റി​ക് ഡ്ര​ഗ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​ണി​ത്. വേ​ങ്ങ​ര പ​റ​മ്പി​ല്‍​പ്പ​ടി​യി​ല്‍ അ​മ്മ​ഞ്ചേ​രി കാ​വി​ന് സ​മീ​പം വെ​ച്ചാ​ണ് ആ​ഡം​ബ​ര​കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഇ​ത്ത​ര​ത്തി​ല്‍ മൂ​ന്ന് പ്രാ​വ​ശ്യം ഏ​ജ​ന്‍റു​മാ​ര്‍ മു​ഖേ​ന പി​ടി​യി​ലാ​യ​വ​ര്‍ ജി​ല്ല​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment