വിമാന ജീവനക്കാരിയുടെ ശ്രദ്ധയിൽ പെട്ടില്ലായിരുന്നെങ്കിൽ;  പ​റ​ക്ക​ലി​നി​ടെ വി​മാ​ന​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മം; യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ



വാ​രാ​ണ​സി: പ​റ​ക്ക​ലി​നി​ടെ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഗൗ​ര​വ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​രാ​ണ​സി​യി​ലേ​ക്കു​ള്ള സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ് നാ​ട​കീ​യ സം​ഭ​വം. അ​ടി​യ​ന്ത​ര​വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ വി​മാ​ന​ജീ​വ​ന​ക്കാ​രി​യും സ​ഹ​യാ​ത്ര​ക്കാ​രും ചേ​ർ​ന്നു ത​ട​യു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന ഉ​ട​നെ ഗൗ​ര​വ് സീ​റ്റി​ൽ നി​ന്നെ​ഴു​ന്നേ​റ്റ് എ​മ​ർ​ജ​ൻ​സി ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ‌​ട്ട വി​മാ​ന ജീ​വ​ന​ക്കാ​രി മ​റ്റു യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ യു​വാ​വി​നെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വി​മാ​ന​ത്തി​ൽ 89 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

വി​മാ​നം വാ​രാ​ണ​സി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി ഇ​യാ​ളെ സി​ഐ​എ​സ്എ​ഫി​നും തു​ട​ർ​ന്ന് പ്രാ​ദേ​ശി​ക പോ​ലീ​സി​നും കൈ​മാ​റി​യെ​ന്ന് സ്പൈ​സ് ജെ​റ്റ് വ​ക്താ​വ് അ​റി​യി​ച്ചു.

Related posts

Leave a Comment