കോയന്പത്തൂർ : മദ്യപിച്ചുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ അയൽവാസി പോലീസ് പിടിയിൽ.സൂളൂർ കാങ്കേയം പാളയം ആനന്ദൻ (33) ആണ് അയൽവാസി തിരുച്ചെങ്കോട് ആറുമുഖം മകൻ വരദ രാജി (50) നെ കൊലപ്പെടുത്തിയതിനെ തുടർന്ന് അറസ്റ്റിലായത്.
സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ചു കൊണ്ടിരിക്കെ വരദ രാജിന്റെ പക്കൽ നിന്നും ആനന്ദൻ വാങ്ങിയിരുന്ന സ്റ്റവ് വരദരാജൻ തിരിച്ചു തരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവർക്കുമിടയിൽ വഴക്കുണ്ടാവുകയുമായിരുന്നു.
കുപിതനായ ആനന്ദൻ ഉളി കൊണ്ട് വരദരാജനെ കുത്തുകയും, വരദരാജൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സൂളൂർപോലീസ് മൃതദേഹം മെഡി.കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഒളിവിൽ പോയ പ്രതി ആനന്ദിനെ അറസ്റ്റു ചെയ്യുകയായിരുന്നു.