ആലപ്പുഴ: നഗരത്തിൽ മുഖംമൂടി ധരിച്ച യുവാവ് വീടിനുള്ളിൽ കയറി വയോധികയെ ആക്രമിച്ച് മാല കവർന്നു. രാത്രിയോടെ മോഷ്ടാവ് പിടിയിലായി. എ.എൻ.പുരം തെക്കേ നടയിൽ കുളങ്ങര കണ്ണമംഗലത്തിൽ വിനയാഭായ് ആണ് ആക്രമത്തിന് ഇരയായത്.
തുറവൂർ പട്ടത്താളിൽ ആനന്ദപൈ പിടിയിലായിട്ടുണ്ട്.സംഭവം നടക്കുമ്പോൾ ഇവരും ഭർത്താവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മോഷ്ടാവ് ഹെൽമെറ്റും മാസ്ക് ധരിച്ചിരുന്നു. റിട്ട. അധ്യാപികയാണ് വിനയാഭായി.
വീടിന്റെ മുമ്പിൽ ആരോ വന്ന അനക്കം കേട്ട വിനയഭായി ഉമ്മറത്ത് എത്തിയപ്പോൾ മോഷ്ടാവ് മുറിക്കകത്ത് പ്രവേശിച്ചു.പന്തൽ സാധനങ്ങളും പത്രങ്ങളും വാടകയ്ക്ക് കൊടുക്കുന്നതിനാൽ അതിനായി ആരെങ്കിലും വന്നതാകും എന്നാണ് കരുതിയത്.
മാസ്ക്കും ഹെൽമെറ്റും മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ഇവരെ അടുക്കളയിലേക്ക് തള്ളിയിട്ടു. പിന്നീട് തോർത്ത് കഴുത്തിലൂടെ മുറുക്കി.പിടിവലിക്കിടെ മാലപൊട്ടി പകുതിയാണ് മോഷ്ടാവിന്റെ കൈയിൽ കിട്ടിയത്.
അഞ്ച് പവന്റെ മാലയിൽ രണ്ടര പവനാണ് മോഷ്ണം പോയത്.കുതറി വീണ വിനയാഭായി ഉറക്കെ അലറി വിളിച്ചതോടെ മോഷ്ടാവ് ബൈക്കിൽ കടന്ന് കളന്നു.
സംഭവം നടന്ന ഇന്നലെ ഉച്ചയ്ക്ക് 12 മണിതൊട്ട് ഒരാൾ ബൈക്കിൽ കറങ്ങുന്നുണ്ടായിരുന്നു വെന്ന് അയൽവാസി പോലീസിൽ മൊഴി നൽകിയിരുന്നു . പോലീസ് സമീപത്തെ സി സി ടിവി കാമറകൾ പരിശോധിച്ചിരുന്നു. ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.