ഒടുവിൽ പിടി വീണു: അ​ബ്കാ​രി കേ​സിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങി; 22 വ​ർ​ഷ​ത്തി​നുശേ​ഷം പി​ടി​യി​ൽ

മാ​ന്നാ​ർ: അ​ബ്കാ​രി കേ​സി​ൽ ജാ​മ്യ​മെ​ടു​ത്ത് വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി 22 വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ലാ​യി. 2002ൽ ​വ്യാ​ജ ചാ​രാ​യ വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ ആ​ന​മു​ടി​യി​ൽ മ​നോ​ജ് മോ​ഹ​നെ (46) യാ​ണ് 22 വ​ർ​ഷ​ത്തി​ന് ശേ​ഷം മാ​ന്നാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2002 ലാ​ണ് മ​നോ​ജ് മോ​ഹ​ന​നെ​യാ​ണ് വീ​ട്ടി​ൽ വ്യാ​ജ ചാ​രാ​യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് പോ​ലീ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്ത​ത്.​അ​ന്ന് റി​മാ​ൻ​ഡി​ൽ ആ​യ പ്ര​തി കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ച​തി​നു​ശേ​ഷം ഇ​തു​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ട്ടി​ല്ല. തു​ട​ർ​ന്ന് കോ​ട​തി പ്ര​തി​ക്കെ​തി​രെ ലോ​ങ്ങ് പെ​ൻ​റിം​ഗ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടി​ലെ​ത്തി​യ​ത് അ​റി​ഞ്ഞ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നീ​ഷ്, എ​സ് ഐ ​സി.​എ​സ്.​അ​ഭി​രാം, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സാ​ജി​ദ്,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment