മു​ൻ​വൈ​രാ​ഗ്യ​ത്തിന്‍റെ പേരിൽ തി​ള​ച്ച വെ​ളി​ച്ചെ​ണ്ണ കൊണ്ട് ആക്രമണം; ഒളിവിൽ കഴിഞ്ഞ പ്രതികൾ പോലീസ് പിടിയിൽ

വ​ട​ക്കാ​ഞ്ചേ​രി: മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ചി​റ്റ​ണ്ട സ്വ​ദേ​ശി​യാ​യ ച​ര​ടു​ങ്ങ​ൽ വീ​ട്ടി​ൽ ല​ത്തീ​ഫ് മ​ര​ക്കാ​റി​ന്‍റെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച കേ​സി​ൽ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളെ വ​ട​ക്കാ​ഞ്ചേ​രി മ​ജി​സ്ട്ര​റ്റ് കോ​ട​തി റി​മാ​ൻഡു ചെ​യ്തു.

2021 ഏ​പ്രി​ൽ ആറിനാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.​തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മി​ക്കു​ക​യും, ഹൈ​ക്കോ​ട​തി അ​ന്വ​ഷ​ണ ഉ​ദ്യാ​ഗ​സ്ഥ​ൻ മു​ന്പാ​കെ കീ​ഴ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ൽ അ​ന്വ​ഷ​ണ ഉ​ദ്യാ​ഗ​സ്ഥ​ൻ മു​ബാ​കെ കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളെ​യാ​ണ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻഡു ചെ​യ്ത​ത്.
ചി​റ്റ​ണ്ട തൃ​ക്ക​ണ​പ​തി​യാ​രം സ്വ​ദേ​ശി​ക​ളാ​യ പു​തു​വാ​ള​ശേ​രി വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (57), ഇ​യാ​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷെ​ഹീം (23) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ൻഡു ചെ​യ്ത​ത്.​

മ​റ്റൊ​രു പ്ര​തി​യാ​യ പു​തുവ​ളാ​ശേ​രി ഷെ​മീം ഒ​ളി​വി​ലാ​ണ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ ​എം.​വി.​ സ​തീ​ഷ്കു​മാ​ർ, എ​സ്‌സി ​പി.ഒ. ​സ​ന്ധ്യാ​ദേ​വി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment