കള്ളു കുടിക്കാൻ പണം ചോദിച്ചിട്ട് നൽകിയില്ല; കട ആക്രമിച്ച പ്രതിക്ക്  ഒ​രു വ​ർ​ഷം  തടവും പിഴയും;  പി​ഴ വാ​ദി​ക്ക് ന​ല്കാ​നും കോ​ട​തി ഉ​ത്ത​ര​വ്

കോ​ട്ട​യം: ക​ള്ളു​കു​ടി​ക്കാ​ൻ പ​ണം ചോ​ദി​ച്ചി​ട്ടു ന​ല്കാ​ത്ത​തി​ന് ക​ട ആ​ക്ര​മി​ച്ച് നാ​ശ​ന​ഷ്ടം വ​രു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. മീ​ന​ടം മാ​ളി​ക​പ്പ​ടി ഭാ​ഗ​ത്ത പു​തു​വ​ൽ വീ​ട്ടി​ൽ അ​ജേ​ഷി​നെ (38) ഒ​രു വ​ർ​ഷം ത​ട​വി​നും പ​തി​നാ​യി​രം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു​കൊ​ണ്ട് കോ​ട്ട​യം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് ഒ​ന്ന് എം.​സി.​സ​നി​ത ഉ​ത്ത​ര​വാ​യി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

പ​ള്ളം മാ​വി​ള​ങ്ങ് ജം​ഗ്ഷ​നി​ലെ മാ​ത്തു​ക്കു​ട്ടി എ​ന്ന​യാ​ളു​ടെ ക​ട 2013 ഫെ​ബ്രു​വ​രി ഏ​ഴി​ന് ആ​ക്ര​മി​ച്ചു എ​ന്നാ​ണ് കേ​സ്. ബേ​ക്ക​റി ക​ട​യു​ടെ ചി​ല്ലു ത​ക​ർ​ക്കു​ക​യും ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. പ്ര​തി​യി​ൽ നി​ന്ന് ഈടാ​ക്കു​ന്ന പി​ഴ വാ​ദി​ക്ക് ന​ല്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ചി​ങ്ങ​വ​നം പോ​ലീ​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജെ.​പ​ത്മ​കു​മാ​ർ ഹാ​ജ​രാ​യി.

Related posts