കൊട്ടാരക്കര : കൊട്ടാരക്കര വല്ലം മാമൂട്ടില്‍ സ്റ്റേഷനറികടയില്‍ കയറി കടയുടമയായ വയോധികനെ തള്ളിയിട്ട് നാലര പവനന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി പത്തനംതിട്ട കടമ്മിനിട്ട അടിയാനി പുന്നമൂട്ടില്‍ വീട്ടില്‍ അജ്മല്‍ (25) നെ പോലീസ് അറസ്റ്റ് ചെയ്തു .
കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വെള്ളം ആവശ്യപെട്ട് കടയില്‍ എത്തിയ പ്രതി വയോധികനായ കടയുടമയെ തള്ളിയിട്ട് മാല അപഹരിച്ച് ബൈക്കില്‍ രക്ഷപെടുകയായിരുന്നു .
സംഭവം കണ്ടു നിന്ന നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത് . മോഷ്ടിച്ച സ്വര്‍ണം കൊട്ടാരക്കരയിലെ ജുവലറിയില്‍ ഒരു സ്ത്രീയുടെ സഹായത്തോട് കൂടി വില്‍ക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടിട്ടുണ്ട് .
കൊട്ടാരക്കര ഡിവൈഎസ്പി ജെ .ജേക്കബിന്റെ നിര്‍ദേശപ്രകാരം സിഐ ഒ.എ സുനില്‍, എസ് ഐ സി .കെ മനോജ് , അഡി.എസ് ഐ നവാസ്, എഎസ് ഐ മാരായ അജയകുമാര്‍, രാധാകൃഷ്ണന്, സിപിഒ മാരായ അജിത്, ഗോപന്, സുനില്‍ , ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി.