റാന്നി: റാന്നി സ്വദേശിയായ വിദേശ മലയാളിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി രണ്ടുവര്‍ഷത്തിനുശേഷം പിടിയില്‍.
മൂവാറ്റുപുഴയില്‍ വസ്തു വാങ്ങി നല്‍കാമെന്നു തെറ്റിധരിപ്പിച്ച് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി 35 ലക്ഷം രൂപ തട്ടിച്ച് ഒളിവില്‍ പോയ നൂറനാട് ഇടപ്പോണ്‍ അമ്പലത്തറയില്‍ ണ്(51) റാന്നി പോലീസിന്റെ പിടിയിലായത്. ഇയാള്‍ പ്രവാസി മലയാളിയെ വസ്തു കാട്ടി പണം തട്ടിയെന്നാണ് പരാതി.
പിന്നീട് വസ്തു ലഭിക്കാത്തതു മൂലം നടത്തിയ അന്വേക്ഷണത്തിലാണ് വ്യാജരേഖകളാണ് തന്നെ കാണിച്ചതെന്നും യഥാര്‍ഥ ഉടമകള്‍ വിവരങ്ങള്‍ അറിഞ്ഞിരിന്നില്ലെന്നും മനസിലായത്. തുടര്‍ന്നാണ് റാന്നി പോലീസില്‍ സംഭവം കാട്ടി കേസ് നല്‍കിയത്. 2019 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
അന്വേഷണത്തില്‍ തമിഴ്നാട്ടിലെ ഒരു ആശ്രമത്തില്‍ വേഷംമാറി കഴിയുന്നതായി കണ്ടെത്തി. പോലീസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. ഇയാള്‍ നിരവധി പേരെ ഇത്തരത്തില്‍ വസ്തു നല്‍കാമെന്നു പറഞ്ഞു കബളിപ്പിച്ച് പണം വാങ്ങിയതായി സൂചനയുണ്ട്.
റാന്നി ഡിവൈഎസ്പി മാത്യു ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം റാന്നി എസ്എച്ച്ഒ എം.ആര് സുരേഷ്, എസ്ഐ ഹരികുമാര്‍, എസ്സിപിഒ സുധീഷ്, സിപിിഒ ലിജു, സുഭാഷ് എന്നിവരുടെ നേത്യത്തത്തിലാണ് പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റു ചെയ്തത്.