ശ്രീനഗർ: ജമ്മു കാഷ്മീരിൽ വിഘടനവാദി നേതാവ് അസിയ അന്ത്രാബിയെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗറിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് അസിയയെ അറസ്റ്റ് ചെയ്തത്. സൈന്യത്തിന് നേരെ കല്ലേറിയാൻ സ്ത്രീകൾക്ക് ആഹ്വാനം നൽകിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. വനിതാ വിഘടനവാദി സംഘടനയായ ദുഖ്താരൻ ഇ-മിലാത് നേതാവാണ് അസിയ.
കാഷ്മീരിൽ സൈന്യത്തിന് നേരെ കല്ലേറിഞ്ഞവരിൽ കൂടുതലും സ്ത്രീകളായിരുന്നുവെന്ന് സൈന്യം കണ്ടെത്തിയിരുന്നു. ഇവർക്ക് നേതൃത്വം നൽകിയത് അസിയ ആണെന്നാണ് സൈന്യം ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഹുറിയത്ത് കോണ്‍ഫറൻസ് അംഗം കൂടിയാണ് അസിയ.