പാലക്കാട്: പ്രളയദുരന്തത്തിനിടെ മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്നു പറഞ്ഞ് വോയ്സ് മെസേജ് പ്രചരിപ്പിച്ച യുവാവിനെ നെന്മാറ പോലീസ് അറസ്റ്റുചെയ്തു. നെന്മാറ നെല്ലിക്കാട്ടുപറന്പ് വീട്ടിൽ അശ്വിൻ ബാബു ആണ് അറസ്റ്റിലായത്.
പ്രളയക്കെടുതികൾക്കിടെ ഒട്ടേറെ വ്യാജപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നവർക്കും ഷെയർ ചെയ്യുന്നവർക്കും എതിരേ ശക്തമായ നടപടികൾ എടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു.