കോയന്പത്തൂർ: എടിഎം മെഷീനിൽ സ്ക്കിമ്മർ ഘടിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ കവർച്ച നടത്തിയ ആറംഗസംഘത്തെ പോലീസ് പിടികൂടി. കൃഷ്ണഗിരി വസിം, തമിഴരസൻ, ട്രിച്ചി കിഷോക്, ശ്രീലങ്കൻ സ്വദേശി ലവശാന്തൻ, തിരുപ്പൂർ മനോഹരൻ, ചെന്നൈ നിരഞ്ജൻ എന്നിവരാണ് പിടിയിലായത്. ഇൻസ്പെക്ടർ മല്ലികയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവരെ കൃഷ്ണഗിരിയിൽ നിന്നും അറസ്റ്റുചെയ്തത്.
സിങ്കാനല്ലൂരിലെ ഐസിഐസിഐ ബാങ്ക് എടിഎം മെഷീനിൽ സ്കിമ്മർ, ക്യാമറ ഘടിപ്പിച്ച് കാർഡുടമകളുടെ വിവരങ്ങൾ ശേഖരിച്ച് വ്യാജ എടിഎം കാർഡുകൾ തയ്യാറാക്കി വിവിധ എടിഎമ്മുകളിൽ നിന്നായി 19 ലക്ഷംരൂപ മോഷ്ടിച്ചത്. ഇവരിൽ നിന്നും ആഡംബര കാറുകൾ, ലാപ്ടോപ്പ്, 17 സെൽഫോണ്‍, 20 എടിഎം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. പോണ്ടിച്ചേരി, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ഇവരുടെ പേരിൽ കേസുകളുണ്ട്.