വെണ്ടോർ : മദ്യലഹരിയില്‍ അമ്മയെ എടുത്തെറിഞ്ഞ മകന് അറസ്റ്റില്‍.വെണ്ടോര്‍ കുറുപ്പംകുളം ചേനക്കാല ബാബു (46)വാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 21നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ബാബു രോഗ ബാധിതയായി കിടന്ന അമ്മ തങ്ക (60)ത്തെ പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്നു. ബാബു അമ്മയെ ഉപദ്രവിക്കുന്നതും വഴക്കിടുന്നതും, പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
തങ്കത്തിന്റെ നട്ടെല്ലിനും ഇടത് കൈക്കും പരിക്കുപറ്റിയിരുന്നു. ഇതിനു ശേഷം ബാബു ഒളിവില്‍ പോയി. വിവരം അറിഞ്ഞെത്തിയ പോലീസ് ഇവരുടെ ബന്ധുക്കളെയും കൂട്ടി തങ്കത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കളമശേരിയില്‍ ഒളിവില്‍ കഴിഞ്ഞ ബാബുവിനെ പുതുക്കാട് എസ്.ഐ വി.സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.