മല്ലപ്പള്ളി: 2001 ഏപ്രിൽ 24 ന് കുണ്ടറയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജിൽ ഓട്ടം പോകാനെന്ന വ്യാജേന കൊല്ലം ഉമയനല്ലൂർ പേരുർ വീട്ടിൽ സൈനില്ലാ ബുദ്ധീൻ മകൻ മുജീബിനെ ഓട്ടം വിളിച്ച ശേഷം അന്നേദിവസം രാത്രി 12ന് കുന്നന്താനം പാമല എസ്റ്റേറ്റിൽ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് വന്ന് കാർ ഓടിച്ചിരുന്ന മുജീബിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കൊല്ലം അഞ്ചാലുംമൂട് മനു നിവാസിൽ തങ്കപ്പൻ മകൻ ബൈജു (40) വിനെയാണ് കീഴ്വായ്പൂര് പോലീസ് ഇൻസ്പെക്ടർ സി.റ്റി. സഞ്ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. ഉമേഷ് കുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസെപ്ക്ടർ സി.റ്റി. സഞ്ജയ്, എസ്ഇപിഒ ശിവപ്രസാദ്, ജോബിൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.