കഴക്കൂട്ടം: തിരുവനന്തപുരം നഗരത്തിലും തുമ്പ, കുളത്തൂർ ഭാഗങ്ങളിൽ പാർക്കുചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ സ്ഥിരമായി മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ കവടിയാർ നന്തൻങകോട് ക്രൈസ്റ്റ്നഗറിൽ ടിസി11/291പനച്ചിക്കൽ വീട്ടിൽ റിയോ(19 )കവടിയാർ ഗോൾഫ് ലിംഗ്സിൽ പീപ്പോട്ടുകോണം ലൈനിൽ പിഎൻ ആർഎ 163 മോനി (18) എന്നിവരാണ് പോലീസ് പിടിയിലായത്.
ആറ്റിപ്ര കുഴിവിള യുപി സ്കൂളിനു സമീപം ബിഎസ് ഭവനിൽ അരുൺ ബാബുവിന്റെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന മിനി ലോറിയിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച ബാറ്ററി മോഷണം പോയ കേസിൽ പ്രതികളെപ്പറ്റി അന്വേഷിച്ചു വരവെയാണ് മുക്കോലയ്ക്കൽ വച്ച് ഞായറാഴ്ച പോലീസ് അറസ്റ്റു ചെയ്തത് സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ എ.പ്രമോദ്കുമാറിന്റെ നേതൃത്വത്തിൽ ടെക്നോപാക്ക് കഴക്കൂട്ടം സിഐ എസ്. അജയ് കുമാർ, തുമ്പ എസ്ഐ കെ. ധനപാൻ ക്രൈം എസ്ഐ കുമാരൻ നായർ സീനിയർ സിപിഒ സജി, സുലൈമാൻ , പ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.