കോട്ടയം: യുവതിയുടെ നഗ്നഫോട്ടോ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയയാളെ അയർക്കുന്നം പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ ജില്ലയിലെ ആശാരിക്കാട് ചേരുകുഴി തച്ചിരിക്കൽ ജോബ് ബേബിയെയാണു പോലീസ് അറസ്റ്റു ചെയ്തത്.
ഏതാനും മാസങ്ങൾക്കു മുന്‍പാണു ഇയാൾ അയർക്കുന്നം സ്വദേശിനിയായ യുവതിയുമായി പരിചയത്തിലായത്. തുടർന്നു ഫേസ്ബുക്കിൽ നിന്നു തന്നെ യുവതിയുടെ ചിത്രം ഡൗണ്‍ലോഡ് ചെയ്തെടുക്കുകയായിരുന്നു.
ഈ ചിത്രങ്ങൾ മോർഫ് ചെയ്തു നഗ്ന ചിത്രങ്ങളാക്കി ഇന്റർനെറ്റിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുമെന്നു പറഞ്ഞാണ് ഇയാൾ പണം തട്ടിയെടുത്തതെന്നു പോലീസ് പറഞ്ഞു.തുടർന്നു പോലീസിൽ പരാതി നല്‍കുകയായിരുന്നു. അയർക്കുന്നം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.