അടൂര്‍: വീട് ആക്രമിച്ച് വീട്ടമ്മയെ പരിക്കേൽപിച്ച കേസില്‍ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഓമല്ലൂര്‍ പുത്തന്‍പീടിക കരിമ്പനാട്ടു കുഴിയില്‍ ബിപിന്‍ ബേബി(21), പുത്തന്‍പീടിക മല്ലപ്പള്ളില്‍ മനു(20) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ബിപിന്‍ ബേബി അടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. ഇത് എതിർത്തതിനേ തുടർന്ന് പ്രകോപിതനായ യുവാവ് സുഹൃത്തിനെ കൂട്ടി തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ന് പെൺകുട്ടിയുടെ വീടിനു നേരെ കല്ല്, സോഡാ കുപ്പി എന്നിവ വലിച്ചെറിയുകയായിരുന്നു.
ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയുടെ മാതാവിനു കുപ്പി കൊണ്ട് തലയ്ക്ക് അടിയേൽക്കുകയുമുണ്ടായി. സിഐ ജി. സന്തോഷ് കുമാര്‍, എസ്ഐമാരായ ബി. രമേശന്, ശ്രീജിത്, ആര്.രഘു എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.