തിരുവനന്തപുരം: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് ആർഎസ്എസുകാർ അറസ്റ്റിൽ. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം സാജുവിനെ വധിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഞ്ച് പ്രതികളെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ശ്രീകാര്യം ഇടവക്കോട് , ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘമാണ് സാജുവിനെ ആക്രമിച്ചത്. തലയ്ക്കും കൈകൾക്കും മാരകമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.