കണ്ണൂർ: പ്രളയത്തിൽ പെട്ടവരെ സഹായിക്കാൻ എന്ന പേരിൽ കണ്ണൂരിലെ പെരളശേരിയിൽ ബക്കറ്റ് പിരിവുമായി ഇറങ്ങിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിഷഫ്, അലവിൽ സഫാൻ, കക്കാട് മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എന്ന പേരിലാണ് മൂവരും പിരിവ് നടത്തിയത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
പ്രളയബാധിതരെ സഹായിക്കാൻ ഉദാരമായി സംഭാവന ചെയ്യുക എന്ന പോസ്റ്റർ ബക്കറ്റിൽ എഴുതി ഒട്ടിച്ചായിരുന്നു മൂവർ സംഘത്തിന്റെ പിരിവ്. പിടിച്ചുപറി ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ യുവാക്കൾ.