പാലാ: എറണാകുളത്ത് നിന്ന് മുണ്ടക്കയത്തേയ്ക്ക് പോവുകയായിരുന്ന ബസ്സില്‍ യാത്രക്കാരിയുടെ ബാഗ് കവര്‍ന്ന കേസില്‍ ജീവനക്കാരന്‍ പിടിയില്‍. എറണാകുളം -മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ക്ലീനര്‍ വെള്ളൂര്‍ ഇറുമ്പയം ഇഞ്ചിക്കാലായില്‍ ജോബി(22)ആണ് പിടിയിലായത്. എഴുപതിനായിരം രൂപയും രണ്ട ് മൊബൈല്‍ ഫോണുമാണ് ബാഗിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ ബസ് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ തിരക്കിട്ടിറങ്ങുമ്പോഴായിരുന്നു സംഭവം.
തിരക്കുമൂലം സീറ്റിന്റെ ഒരു വശത്തായിരുന്നു ബാഗിന്റെ ഉടമസ്ഥയായ മുതിര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരി ബാഗ് വച്ചിരുന്നത്.ബസ് ജീവനക്കാരനെ സംശയം തോന്നി പോലീസിനോട് വിവരങ്ങള്‍ കൈമാറിയതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പാലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.