അമ്പലപ്പുഴ: രോഗികൾക്കു ഭക്ഷണം വാങ്ങി മടങ്ങിയ കൂട്ടിരിപ്പുകാരെ ആക്രമിച്ച യുവാക്കളിൽ ഒരാൾ അറസ്റ്റിൽ. പുന്നപ്ര പാണ്ഡ്യാലക്കൽ വീട്ടിൽ സുജിത്തി (24) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തകഴി കുന്നുമ്മ സ്വദേശി അഖിൽ (23), ആറാട്ടുപുഴ സ്വദേശി ഗോകുൽ (19), അമ്പലപ്പുഴ കാക്കാഴം സ്വദേശി ഷഹാൻ (36), വളഞ്ഞവഴി സ്വദേശി അൻസിൽ (39) എന്നിവരെയാണ് സുജിത്ത് ഉൾപ്പെട്ട സംഘം ആക്രമിച്ചത്. പരിക്കേറ്റ ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
രാത്രി ഒൻപതിന് ആശുപത്രിക്ക് പുറത്തുനിന്ന് രോഗികൾക്ക് ആവശ്യമായ ഭക്ഷണം വാങ്ങി മടങ്ങിയ ഇവരെ അഞ്ചംഗ സംഘം അകാരണമായി ആക്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ആശുപത്രി എയ്ഡ് പോസ്റ്റ് പോലീസ് എത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സുജിത് പിടിയിലാകുകയായിരുന്നു. മറ്റു പ്രതികൾക്കായി പോലീസ് അന്വഷണമാരംഭിച്ചു.